കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളി കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളി കൂടി മരിച്ചു. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍ പുരയില്‍ പ്രഭാകരന്‍ പൂവത്തൂര്‍ (68) കുവൈത്തിലും പത്തനംതിട്ട അടൂര്‍ ചൂരക്കോട് പാലവിള പുത്തന്‍ വീട്ടില്‍ രതീഷ് (32) സൗദിയിലുമാണ് മരിച്ചത്.

പ്രഭാകരന്‍ കോവിഡ് ബാധിച്ചു അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 294 ആയി.

Top