അമേരിക്കയില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂജേഴ്‌സി: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ മാമ്മന്‍ ഈപ്പന്‍ (58) ആണ് മരിച്ചത്. ന്യൂജേഴ്‌സിയില വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മല്ലപ്പള്ളി കൊച്ചുക്കുഴിയില്‍ പരേതരായ ഈപ്പന്റേയും ശോശാമ്മയുടേയും മകനാണ്. ഭാര്യ: ഉഷ, മകന്‍:ജെറി.

Top