കൊവിഡ് ; നിയന്ത്രണങ്ങൾ നീക്കി ചിക്കാഗോ നഗരം

വാഷിങ്ടൺ: കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്‌ത്‌ ചിക്കാഗോ നഗരം. ആളുകൾ മാസ്ക് ധരിക്കണമെന്നും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടരുതെന്നുമുള്ള നിബന്ധനകൾക്കാണ് വെള്ളിയാഴ്ച അവസാനമായിരിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടർന്ന കർശനനിയന്ത്രണങ്ങളായിരുന്നു അധികൃതർ നഗരത്തിൽ ഏർപ്പെടുത്തിയിരുന്നത്.

വാക്സിനേഷന്‍ എടുക്കാത്ത ആളുകൾ മാസ്ക് ധരിക്കണമെന്ന് ഗവർണർ ജെ.ബി.പ്രിസ്കെർ കർശനമായി നിർദേശിച്ചിരുന്നു. കൂടാതെ ആരോഗ്യ കേന്ദ്രങ്ങൾ, ജയിലുകൾ,ഷെൽട്ടറുകൾ,സ്കൂളുകൾ, ടാക്സികൾ, സവാരി-ഹെയ്‌ലിംഗ് വാഹനങ്ങൾ, പൊതുഗതാഗതം എന്നിവയിലും മാസ്ക് ധരിക്കുന്നത് കർശനമാക്കിയിരുന്നു.

 

 

Top