ലോക്ക്ഡൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളിലോ ഇളവ് ബാധകമാകില്ല. ഷോപ്പിംഗ് മാളുകള്‍ക്കും വന്‍കിട മാര്‍ക്കറ്റുകള്‍ക്കും അനുമതി ഇല്ല.

കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതല്‍ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലെക്ക് തിരിക്കും. അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. അതേസമയം, 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് രാജ്യത്ത് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്.

Top