കൊവിഡ് ഭീതി; കുവൈറ്റിലെ വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്

കുവൈറ്റ് സിറ്റി: സിനിമാ തിയറ്ററുകളില്‍ പ്രവേശിക്കാനും കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യാനും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്ന പ്രഖ്യാപനത്തിനു പിന്നാലെ കുവൈറ്റിലെ വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

രാജ്യത്തെ പ്രധാന വാക്സിനേഷന്‍ കേന്ദ്രമായ മിഷ്രിഫ് ഗ്രൗണ്ടില്‍ ആയിരങ്ങളാണ് വാക്സിനെടുക്കാനായി ബുധനാഴ്ച തടിച്ചുകൂടിയത്. ഒരു ദിവസം കൊണ്ട് ഇവിടെ നിന്ന് 22000ത്തിലേറെ പേര്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ കൊവിഡ് സുപ്രിം അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ് പറഞ്ഞു. രാജ്യത്ത് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top