കൊച്ചിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു; കേരളത്തിലെ ആദ്യ മരണം

കൊച്ചി: കൊവിഡ് ബാധിച്ച് കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് കേരളത്തിലെ ആദ്യം കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അറുപത്തെട്ടുകാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

ഈ മാസം 16നാണ് ഇയാൾ ദുബായിൽ നിന്നെത്തിയത്. ഇയാളുടെ ഭാര്യയ്ക്കും നെടുമ്പാശേരിയിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണുള്ളത്.

നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.

Top