കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വീണ്ടും കൊവിഡ്

അഹമ്മദാബാദ്:  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.
ഐപിഎല്ലിനെത്തിയ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടിം സെയ്‌ഫെര്‍ കൊവിഡ് ബാധിതനായത്‌. നേരിയ രോഗ ലക്ഷണങ്ങളുള്ള താരത്തിന്‍റെ മടക്കയാത്ര ഇതോടെ വൈകും. അഹമ്മദാബാദിലുള്ള സെയ്‌ഫെര്‍ട്ടിനെ ചെന്നൈയിലെത്തിച്ച് ചികില്‍സിക്കും എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാം കൊല്‍ക്കത്ത താരമാണ് ടിം സെയ്‌ഫെര്‍ട്ട്. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും പുറമെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാരന്‍, ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി, സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽ‌സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഹസി രോഗമുക്തനായിട്ടുണ്ട്.

Top