കോവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലും കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇളവുകളുടെ ഭാഗമായി ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി. മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദര്‍ശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്റീനില്‍ പോകണം. എന്നാല്‍ 7ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാല്‍ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമല്ല.

നിലവില്‍ 14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം നിര്‍ദേശിക്കപ്പെടുന്നത്. എന്നാല്‍ പുതിയ ഇളവുകള്‍ പ്രകാരം 7 ദിവസത്തെ ക്വാറന്‍ീനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ടെസ്റ്റ് നടത്താത്തവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Top