രാജ്യത്ത് കൊവിഡ് രോഗികള്‍ 20,471 പേര്‍; ഇതുവരെ മരിച്ചത് 652 രോഗബാധിതര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 20,000 കടന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് 20,471 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 1486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൂടിയ നിരക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 49 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 652 ആയി ഉയര്‍ന്നു. ആശങ്കയ്ക്കിടയിലും കൊവിഡ് 19 സുഖം പ്രാപിച്ച ആളുകളുടെ എണ്ണത്തില്‍ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. 19.36 ശതമാനമാണ് ഇന്ന് രാവിലത്തെ രോഗമുക്തി നിരക്ക്.

മാര്‍ച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക് ഡൗണിന് ശേഷം രോഗവ്യാപനത്തിന്റെ നിരക്ക് കുറയുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗികളിടെ എണ്ണം ഇരട്ടിയാകുന്ന നിരക്ക് 4 ദിവസത്തില്‍ നിന്ന്, 7.5 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് അങ്ങേയറ്റം പോസിറ്റീവ് പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top