അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി

റിയാദ്: കൊവിഡിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കാനിരിക്കെ എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി സൗദി അറേബ്യ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഈ മാസം 17 നാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.

ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും സൗദിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ 38 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. യാത്ര ചെയ്യാന്‍ ഉദ്ധേശിക്കുന്നവര്‍ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകള്‍ പരിശോധിക്കുകയും വേണ്ട അനുമതി നേടുകയും ചെയ്യണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സൗദിയിലെ അംഗീകൃത കേന്ദ്രത്തില്‍ നിന്ന് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. കൊവിഡ് വാക്‌സിന്റെ മുഴുവന്‍ ഡോസ് സ്വീകരിച്ചവര്‍ക്കും ഒരു ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കുമാണ് യാത്ര ചെയ്യാന്‍ അനുമതി ഉള്ളത്. തവല്‍ക്കനാ ആപ്പിലൂടെയാണ് തിയതി പരിശോധിക്കേണ്ടത്.

Top