കൊവിഡ് ബാധ ; വ്യാജരേഖ കെട്ടിച്ചമച്ച് കുട്ടികളെ വിറ്റു

ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റു. തമിഴ്നാട്ടിലെ മധുരയിലുള്ള പ്രമുഖ എൻജിഒ സംഘടനയാണ് ഇത്തരത്തിൽ വിചിത്രമായ ഒരു നടപടിയെടുത്തിരിക്കുന്നത്.

മധുരയിലെ പ്രമുഖ അനാദാലയങ്ങളും വൃദ്ധസദനങ്ങളും അടക്കം നടത്തുന്ന എൻജിഒ ഗ്രൂപ്പാണ് ഇദയം ട്രസ്റ്റ്. ഇവിടെയാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. സംഭവത്തിന് പിന്നാലെ സന്നദ്ധ സംഘടനയായ ഇദയം ട്രസ്റ്റിൽ പോലീസ് പരിശോധന നടന്നു.

സംഭവം ഇങ്ങനെ, അസറുദ്ദീൻ എന്നയാൾ രണ്ട് മാസങ്ങള്‍ക്ക് മുൻപ് ഇദയം ട്രസ്റ്റിൽ തന്റെ വളര്‍ത്തു മകളായ ഐശ്വര്യയേയും അവരുടെ രണ്ട് കുട്ടികളേയും സംരക്ഷണത്തിനായി ഏൽപ്പിച്ചിരുന്നു. പിന്നീട് മകളെ കാണുന്നതിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം വീണ്ടും ട്രസ്റ്റിലേക്ക് എത്തുകയും ചെയ്തു.

Top