യുഎഇയില്‍ താമസ വിസകളും നീട്ടുന്നു

ദുബായ്: ലോകത്തിലെ നിലവിലെ പശ്ചാത്തലത്തില്‍ വിസിറ്റിങ് വിസകള്‍ക്ക് പുറമെ താമസ വിസകളും മൂന്ന് മാസത്തേക്ക് നീട്ടാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനം. മാര്‍ച്ച് ഒന്നിന് അവസാനിച്ച താമസവിസകളാണ് മൂന്ന് മാസത്തേക്ക് നീട്ടുന്നത്. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. നേരത്തെ വിസിറ്റിങ് വിസ പുതുക്കി നല്‍കുമെന്ന് യു.എ.ഇ അറിയിച്ചിരുന്നു. തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന ആവശ്യമില്ലെന്നും അറിയിച്ചിരുന്നു.

Top