കൊവിഡ് ; ബ്രസീലിൽ മരണം 5 ലക്ഷം കടന്നു

റിയോ ഡി ജനീറോ: കൊവിഡ്-19 മഹാമാരിയുടെ കൈ പിടിയിൽ നിന്നും പൂർണമായി രക്ഷ നേടാൻ രാജ്യങ്ങൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല. അമേരിക്ക – ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നതിൽ ഇളവുകൾ നൽകിയെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പൂർണമായി പിൻവലിക്കാൻ തയ്യാറായിട്ടില്ല.

കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടെ കൊവിഡ് മരണനിരക്ക് ബ്രസീലിൽ കുതിക്കുകയാണെന്ന കണക്കുകൾ പുറത്തുവന്നു.

ലോകത്ത് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത അമേരിക്കയ്‌ക്ക് ശേഷം അഞ്ച് ലക്ഷം കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ബ്രസീൽ. ആരോഗ്യമന്ത്രി മാഴ്‌സെലോ കൈവരോഗയാണ് രാജ്യത്ത് കൊവിഡ് മരണവിവരം പുറത്തുവിട്ടത്.

തിങ്കളാഴ്‌ച രാവിലെ ‘വേൾഡോ മീറ്റർ’ റിപ്പോർട്ട് ചെയ്‌തത് പ്രകാരം രാജ്യത്തെ കൊവിഡ് മരണം 501,918 ആയി. പുതിയ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മാത്രം 2,301 പേർക്കാണ് ജീവൻ നഷ്‌ടമായത്. മെയ് മാസത്തിന് ശേഷം കഴിഞ്ഞയാഴ്‌ച രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയർന്ന തോതിലായിരുന്നു

Top