ഓണ്‍ലൈന്‍ മദ്യവില്‍പ്പന; ബംഗാളില്‍ മൂന്ന് ദിവസം കൊണ്ട് വിറ്റത് 108 കോടിയുടെ മദ്യം

കൊല്‍ക്കത്ത: ലോക്ഡൗണിന് ശേഷം പശ്ചിമ ബംഗാളില്‍ മൂന്ന് ദിവസം കൊണ്ട് വിറ്റത് 108 കോടി 16 ലക്ഷത്തിന്റെ മദ്യം.
മദ്യഷാപ്പുകളിലെ നീണ്ട വരിയും ആളുകള്‍ ഒത്തുകൂടുന്നതും തടയാന്‍ വേണ്ടി ബംഗാളില്‍ ഇ- റീട്ടെയില്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ബുക്കിങ്ങിനും ഹോംഡെലിവറിയും നടത്തുന്നുണ്ട്.

വെബ്‌സൈറ്റ് പ്രകാരം 21വയസ് തികഞ്ഞ ഏതൊരാള്‍ക്കും രജിസ്റ്റര്‍ ചെയ്ത് മദ്യം ഓണ്‍ലൈനായി വരുത്താനാകും. എന്നാല്‍ ലാഭം കുറവായതിനാല്‍ തന്നെ ഓണലൈന്‍ വില്‍പന കുഴപ്പം സൃഷ്ടിക്കുന്നതായി ഹോട്ടല്‍ ആന്‍ഡ് ബാര്‍ അസോസിയേഷന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുഷ്മിത മുഖര്‍ജി വ്യക്തമാക്കി.

ഫുഡ് ഡെലിവെറിക്ക് സമാനമായി ഓര്‍ഡര്‍ ചെയ്യുന്ന വ്യക്തി എവിടെയാണെങ്കിലും അവിടെ മദ്യം എത്തിക്കേണ്ടതുണ്ടെന്നും എല്ലാം കൊണ്ടും ഹോംഡെലിവറി സംവിധാനം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സുഷ്മിത പറഞ്ഞു.

Top