കൊവിഡ് പ്രതിസന്ധി ; അടിയന്തരാവസ്ഥ സൃഷ്ടിക്കുമെന്ന് ജപ്പാൻ മന്ത്രി യഷുതോഷി

ടോക്കിയോ: ടോക്കിയോയിൽ കൊവിഡ് വ്യാപനം വർധിക്കുന്നതായി സാമ്പത്തിക പുനരുജ്ജീവന മന്ത്രി നിഷിമുര യഷുതോഷി. വേണ്ടി വന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും യഷുതോഷി പറഞ്ഞു.കൊവിഡ് വ്യാപനമുണ്ടായാൽ നിലവിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്താകമാനം ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് അധിക സൗകര്യങ്ങൾ ഇല്ലാത്ത ആശുപത്രികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ സർക്കാർ വിലയിരുത്തൽ നടത്തി തുടർനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ച മന്ത്രി വേനൽക്കാലത്തും ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും വായുസഞ്ചാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

Top