ചെരുപ്പ് കയറ്റുമതിയെയും ബാധിച്ച് കൊവിഡ് പ്രതിസന്ധി; നഷ്ടം 1 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍

മുംബൈ: കൊവിഡ് വ്യാപനം മറ്റെല്ലാ വ്യവസായത്തെയും പോലെ ചെരുപ്പ് കയറ്റുമതിയെയും ബാധിച്ചു. വ്യവസായ മേഖലയ്ക്ക് വിദേശത്ത് നിന്നുള്ള ഒരു ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആയിരം രൂപയ്ക്ക് മുകളില്‍ വില വരുന്ന ചെരുപ്പുകള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് അടക്കമുള്ള സഹായം വേണ്ടിവരുമെന്നാണ് വ്യവസായ രംഗത്തെ പ്രമുഖരുടെ ആവശ്യം.

വ്യവസായ മേഖലയുടെ വളര്‍ച്ച 7.6 ശതമാനമാണ്. ആളോഹരി ഉപഭോഗം ഒരു വര്‍ഷം രണ്ട് ജോഡിയാണ്. ആയിരം ജോഡി ചെരുപ്പുകളാണ് ഒരു ദിവസം വിറ്റഴിക്കുന്നത് 425 പേര്‍ക്ക് തൊഴില്‍ നല്‍കും. ലോകത്തെ 86 ശതമാനം ചെരുപ്പുകളും ലെതല്‍ ഉല്‍പ്പന്നങ്ങളാണ്.

വ്യവസായ മേഖലയില്‍ രണ്ട് മാസമായി പ്രവര്‍ത്തനം നടക്കുന്നില്ലെന്നും, ഭാവി കരാറുകള്‍ പലതും നഷ്ടമായെന്നും കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സ്‌പോര്‍ട്ട് ചെയര്‍മാന്‍ അഖീല്‍ അഹമ്മദ് പറഞ്ഞു. വ്യവസായ മേഖലയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് തന്നെ ദിശമാറ്റേണ്ട സമയമാണ്. കേന്ദ്രസര്‍ക്കാര്‍ കൈയ്യയച്ച് സഹായം ചെയ്തില്ലെങ്കില്‍ നിലനില്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top