ഒമാനില്‍ കണ്ണൂര്‍ സ്വദേശിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതര്‍ 48

മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അവധിയ്ക്ക് നാട്ടിലെത്തിയ ഇയാള്‍ മാര്‍ച്ച് പതിമൂന്നിനാണ് തിരിച്ച് സൗദിയിലേയ്ക്ക് പോയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് ഇയാളുടെ സാമ്പിളുകള്‍ പരിശോധിനയ്ക്ക് അയച്ചിരുന്നു.ഇന്നലെ ഫലം വന്നപ്പോഴാണ് പോസ്റ്റീവാണെന്ന് അറിഞ്ഞത്.

തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

ഇതോടെ ഒമാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു.

അതേസമയം 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

Top