കൊറോണ വൈറസ് ; ‘ടിയാനൻമെൻ സ്ക്വയർ’ ഇരകളുടെ പക വീട്ടലാണോന്നും സംശയം . .

നോവല്‍ കൊറോണ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണം, വഴിതിരിവില്‍.

ചില സുപ്രധാന സൂചനകള്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഫോക്‌സ് ന്യൂസ് പുറത്ത് വിട്ട വാര്‍ത്തയുടെ ഉറവിടം തന്നെ, സി.ഐ.എ ആണെന്നാണ് പുറത്ത് വരുന്ന വിവരം.

വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഇന്റേണ്‍ ആയി ജോലി ചെയ്യുന്ന യുവതിയാണ് വാര്‍ത്തയിലെ വില്ലത്തി. ഇവര്‍ക്ക് പറ്റിയ അബദ്ധമാണ് വൈറസ് പുറത്ത് ചാടിയതെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഈ യുവതിയില്‍ നിന്നും ആണ്‍ സുഹൃത്തിലേക്കും പിന്നീട് വുഹാന്‍ മാര്‍ക്കറ്റിലേക്കും വൈറസ് എത്തുകയായിരുന്നുവത്രെ. ഇവിടെ നിന്നാണ് വൈറസ് വ്യാപനവും നടന്നിരുന്നത്.

‘എന്താണ് സംഭവിക്കുക എന്ന് കാത്തിരിക്കാം’ എന്നാണ് ഈ റിപ്പോര്‍ട്ടിനോട് അമേരിക്കന്‍ പ്രസിഡന്റ് ട്രപും പ്രതികരിച്ചിരിക്കുന്നത്.

മാരകമായ വൈറസുകളെക്കുറിച്ചും സാംക്രമിക രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക്, ആവശ്യത്തിന് ജൈവസുരക്ഷയില്ലെന്ന ആശങ്ക രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവരം പുറത്തുവിട്ടിരുന്നത് വാഷിംഗ്ടണ്‍ പോസ്റ്റാണ്. വുഹാന്‍ വെറ്റ് മാര്‍ക്കറ്റിനു സമീപം തന്നെയാണ് ഈ ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നത്.

അമേരിക്കയുടെ സി.ഐ.എക്ക് പുറമെ ഇസ്രയേലിന്റെ മൊസാദും, റഷ്യ, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും ഇപ്പോള്‍ വൈറസിന് പിന്നാലെ തന്നെയാണുള്ളത്.

മാനവരാശിയെ തന്നെ അപകടത്തിലാക്കിയ വൈറസിന്റെ ഉറവിടം മാത്രമല്ല,ഉദ്ദേശ്യവും കണ്ടെത്താനാണ് ഇവരുടെയെല്ലാം ശ്രമം.

ഇതു സംബന്ധമായി ചൈനയും ആഭ്യന്തര അന്വേഷണം തുടരുന്നുണ്ട്. ലാബില്‍ നിന്നല്ല വൈറസ് ചാടിയതെന്ന നിലപാടാണ് ഇപ്പോഴും ചൈന സ്വീകരിച്ചിരിക്കുന്നത്.

പുറത്ത് ഇത്തരം നിലപാട് സ്വീകരിക്കുമ്പോഴും ആഴത്തിലുള്ള അന്വേഷണം ചൈനയും ഇതിനകം നടത്തിയിട്ടുണ്ട്.

മന: പൂര്‍വ്വം രാജ്യത്തെ തകര്‍ക്കാന്‍ പുറത്ത് വിട്ട വൈറസാണോ ഇതെന്ന സംശയം, ചൈനയിലും വ്യാപകമാണ്.

അതു കൊണ്ട് തന്നെ ലാബ് ഇന്റേണ്‍ ആയ യുവതിയെയും കാമുകനെയും കേന്ദ്രീകരിച്ച് ചൈനയും അന്വേഷണം നടത്തുന്നുണ്ടെന്നാണ് സിഐഎ കരുതുന്നത്.

ഹോങ്കോങ്ങില്‍ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം നിലവില്‍ ചൈനീസ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ചൈനീസ് ഇടപെടലിനെതിരെയാണ് ഇവിടെ പ്രക്ഷോഭം നടക്കുന്നത്.ഈ പ്രക്ഷോഭകാരികളെ പിന്തുണയ്ക്കുന്ന ചെറിയ വിഭാഗം ചൈനയിലുമുണ്ട്.

1989 ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയിലെ ഇരകളുടെ ബന്ധുക്കളും പരിക്കേറ്റവരും ആണവര്‍.

ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 1989 ജൂണ്‍ 4 നാണ് ബീജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പതിനായിരങ്ങള്‍ സംഘടിച്ചിരുന്നത്. സൈനിക ടാങ്കുകള്‍ ഇറക്കിയാണ് ഈ പ്രക്ഷോഭത്തെ ചൈനീസ് ഭരണകൂടം നേരിട്ടിരുന്നത്. 5000 ത്തോളം പേരെങ്കിലും അന്നത്തെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആയിരങ്ങള്‍ക്ക് ഗുരുതരമായി പരിക്കും പറ്റിയിരുന്നു. ഞെട്ടിക്കുന്ന ആ പഴയ ഓര്‍മ്മകളുമായാണ് ഇരകളുടെ ബന്ധുക്കള്‍ ഇപ്പോഴും ജീവിക്കുന്നത്.

സാമ്രാജ്യത്വ ശക്തികളുടെ പ്രേരണയില്‍ രാജ്യത്തെ തകര്‍ക്കാനുള്ള പ്രക്ഷോഭമാണ് നടന്നതെന്നാണ് ചൈന ആരോപിച്ചിരുന്നത്. ഈ മുന്‍ നിലപാടില്‍ ആ രാജ്യം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

ടിയാനന്‍മെന്‍ സ്‌ക്വയറിന് ഒരു പക വീട്ടല്‍, വൈറസ് രൂപത്തില്‍ എത്തിയോ എന്നതും
പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. കൊറോണ വൈറസ് പുറത്ത് ചാടിയതാണോ, അതോ ചാടിച്ചതാണോ എന്ന സംശയം പല വിദേശ ഏജന്‍സികള്‍ക്കും ഉണ്ട്. മുന്‍ വിധിയോടെയുള്ള അന്വേഷണമല്ലാത്തതിനാല്‍ എല്ലാ സാധ്യതയും പരിശോധിക്കാന്‍ തന്നെയാണ് തീരുമാനം.

വുഹാന്‍ ലാബിലെ യുവതിയുടെയും, കൂട്ടുകാരന്റെയും, അവരുടെ സുഹൃത്തുക്കളുടെയും പശ്ചാത്തലവും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

ടിയാനന്‍മെന്‍ സ്‌ക്വയര്‍ ഇരകളുടെ ബന്ധുക്കളുമായുള്ള ഇവരുടെ ബന്ധവും പരിശോധിക്കുന്നുണ്ട്.

യാഥാര്‍ത്ഥ്യം, ഇത്തരത്തിലുള്ള പക പോക്കലായിരുന്നു എങ്കില്‍, ഇരുവരെയും ചൈന വധിക്കാനുള്ള സാധ്യതയും ഇനി വളരെ കൂടുതലാണ്.

ലാബിലെ ഇന്റേണലായ യുവതിയും സുഹൃത്തും മന:പൂര്‍വ്വം ചെയ്ത പ്രവര്‍ത്തിയാണെങ്കില്‍ പോലും ചൈന ഒരിക്കലും ഇനി അത് തുറന്ന് പറയുകയില്ല.

ആ രാജ്യം, വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നും ഉത്ഭവിച്ചതാണ് വൈറസ് എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് സാധ്യത.

ടിയാനന്‍മെന്‍ സ്‌ക്വയര്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ ചൈന ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എല്ലാ സത്യവും തുറന്ന് പറഞ്ഞാല്‍ ലോക രാഷ്ട്രങ്ങള്‍ പ്രഖ്യാപിക്കാനിടയുള്ള ഉപരോധവും ചൈനയ്ക്ക് പരിഗണിക്കേണ്ടി വരും.

ഒരു തരി രഹസ്യം പോലും പുറത്ത് കടക്കാതിരിക്കാന്‍ കോട്ട കെട്ടിയാണ് ചൈനീസ്
സുരക്ഷാ ഏജന്‍സികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ചൈന വളരെ മുമ്പ് തന്നെ പുറത്താക്കിയിട്ടുണ്ട്. അതേ സമയം, അതൃപ്തരായ ചൈനീസ് പൗരന്മാരെ തന്നെ ചാരന്‍മാരാക്കിയാണ് സി.ഐ.എയുടെ ഇപ്പോഴത്തെ കരുനീക്കം. ചൈനീസ് ഉദ്യോഗസ്ഥരുടെ സന്ദേശങ്ങളും സി.ഐ.എ ചോര്‍ത്തുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Staff Reporter

Top