മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 500 പേര്‍ക്കും കൊറോണ ലക്ഷണം

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 500 പേര്‍ക്കും കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നിലവില്‍ 1800 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2300 പേരെയാണ് മര്‍ക്കസില്‍ നിന്നൊഴിപ്പിച്ചത്. കര്‍ണാടകത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 16 പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ 1023 കൊവിഡ് 19 പൊസിറ്റീവ് കേസുകളാണ് തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് വൈറസ്ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. 2902 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 601 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Top