കൊവിഡ് ; അഞ്ച് ലക്ഷം കടന്ന് ബ്രസീലിലെ മരണം

ബ്രസീലിയ : ബ്രസീലിലെ കൊവിഡ് മരണം 5,00,000 കടന്നതായി ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗ. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ നൽകാനും കൊവിഡിനെ ഇല്ലാതാക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് മരണങ്ങളിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ ആറ് മാസം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണ് ഇപ്പോൾ രാജ്യത്തെ കൊവിഡ് മരണ സംഖ്യ. ഇത് ജീവഹാനി വർധിച്ചുകൊണ്ടിരിക്കുന്നു എന്ന സൂചന നൽകുന്നു എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

Top