കൊവിഡ് ; അർജന്‍റീനയിൽ 77,000 കടന്ന് മരണം

ബ്യൂണിസ് ഐറിസ് : കൊവിഡ് മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചു മുന്നോട്ട് പോവുകയാണ്. അർജന്‍റീനയിൽ കൊവിഡ് ബാധിച്ച് 416 പേർ മരിച്ചു. ഇതോടെ ആകെ മരണം 77,108 ആയി. പുതിയതായി 29,841പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,732,263 ആയി. നിലവിൽ 6,909 പേർ ഐസിയുവിൽ ചികിത്സയിലാണ്.

രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 366,688 ആണ്. ഡിസംബർ 29 മുതൽ രാജ്യത്ത് 12,063,160 ഡോസ് വാക്സിനുകൾ നൽകി. രാജ്യത്ത് പ്രതിരോധ കുത്തിവയ്‌പ്പ് അടുത്ത മാസത്തോടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അർജന്‍റീനയിൽ നിലവിൽ ഞായറാഴ്ച വരെ കർശന ലോക്ക് ഡൗണാണ് ഏർപ്പെടുത്തിയിരിക്കുകയാണ്.

Top