കണ്ടക്ടര്‍ക്ക് കോവിഡ്; അങ്കമാലി ഡിപ്പോ താല്‍ക്കാലികമായി അടച്ചു

അങ്കമാലി: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി അങ്കമാലി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

അങ്കമാലി – ആലുവ റൂട്ടിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി.

തുടര്‍ന്ന് ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയും ആയിരുന്നു.

ഡിപ്പോയിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച രാവിലെയോടെ ആരംഭിച്ചു.

Top