കൊവിഡിനെതിരെ റഷ്യ ; ഭീഷണി ഉയർത്തി ഡെൽറ്റ വകഭേദം

മോസ്കോ: രാജ്യത്ത് കൊവിഡ് 19  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ‘ബൂസ്റ്റർ ഡോസ്’  കുത്തിവെപ്പ് ആരംഭിച്ച് റഷ്യ. ഡെൽറ്റ വകഭേദമടക്കമുള്ളവ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സർക്കാർ പുതിയ നീക്കം ആരംഭിച്ചത്. രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന തുടരുന്നതിനാലാണ് ‘ബൂസ്റ്റർ ഡോസ്’ നൽകാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2000ത്തിന് മുകളിലാണ്. മരണനിരക്കും ഉയർന്ന തോതിലാണ്. പുതിയ കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റ വകഭേദങ്ങൾ ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് ‘ബൂസ്റ്റർ ഡോസ്’ കുത്തിവെപ്പ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. റഷ്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡോസ് സ്പുട്നിക് വി v വാക്‌സിനും ഒറ്റ ഷോട്ട് സ്പുട്നിക് ലൈറ്റും ഉപയോഗിച്ചാണ് ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നത്.

Top