നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിക്ക് സമ്പര്‍ക്കം 3000 പേരുമായി

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് മത്സ്യവ്യാപാരിക്ക് 3000ത്തോളം പേരുമായി സമ്പര്‍ക്കമുണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കം ഈ മത്സ്യവ്യാപാരിയുടേതെന്നാണ് കണ്ടെത്തല്‍. ഇതുവരെ ഉണ്ടായതില്‍ വലിയ സമ്പര്‍ക്കമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് നെടുങ്കണ്ടം ടൗണ്‍ പൂര്‍ണമായി അടച്ചു.

കുമളി എട്ടാം മൈല്‍ മുതല്‍ രാജാക്കാട് രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍ തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയതായാണ് വിവരം. മത്സ്യകച്ചവടക്കാരന്‍, ഗ്രാമപഞ്ചായത്ത്, എക്‌സൈസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് ടൗണില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

Top