കൊറോണ ; സൗദിയിൽ 1215 കേസുകൾ കൂടി സ്ഥിരീകരിച്ചു

റിയാദ് :ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. 1215 പുതിയ കൊറോണ കേസുകളും 11 മരണങ്ങളും 1161 രോഗമുക്തിയും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 447178 ആയും മരണം 7320 ആയും രോഗമുക്തി 429663 ആയും ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയിൽ നിലവിൽ 10195 രോഗികൾ ആണ് ചികിത്സയിൽ ഉള്ളത് അതിൽ 1355 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.

Top