മുംബൈ എയര്‍പോര്‍ട്ടിലെ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

മുംബൈ: മുംബൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 142 ജവാന്മാര്‍ പല സ്ഥലത്തായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിഐഎസ്എഫ് ജവാന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 490 ആയി. ഇന്ന് പുതിയ 67 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ 26 പേരാണ് മരിച്ചത്. ഇന്ന് മാത്രം അഞ്ചു പേര്‍ മരിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രോഗബാധിതരായി രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. വൈറസ് ബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 2547 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ഇന്നുമാത്രം 102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറ് പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരാണ്.

Top