കൊവിഡ്; ലോകത്താകെ പൊലിഞ്ഞത് 829,665 പേരുടെ ജീവന്‍

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ചു ലോകത്താകെ മരിച്ചവരുടെ എണ്ണം 829,665 ലക്ഷമായി. 24,332,107 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. ഇതില്‍ 16,872,582 ലക്ഷം പേര്‍ രോഗമുക്തരായെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍. അമേരിക്കയില്‍ പ്രതിദിന രോഗവര്‍ധനയുടെ കാര്യത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലില്‍ രോഗികളുടെ എണ്ണം മുപ്പത്തിയേഴു ലക്ഷം കടന്നു. ലോകത്ത് ഏറ്റവുമധികം പ്രതിദിന രോഗികള്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. അമേരിക്കയില്‍ പ്രതിദിനം നാല്പത്തിരണ്ടായിരം പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്ക്.

Top