ഡൽഹിയിൽ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹി ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാരെല്ലാം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്.

Top