കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ക്ക് സേനയുടെ ആദരമായി കോവിഡ് വോറിയര്‍ പതക്കം

തിരുവനന്തപുരം: 30 ദിവസം കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ക്ക് സേനയുടെ ആദരം. കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ‘കോവിഡ് വോറിയര്‍’എന്നു രേഖപ്പെടുത്തിയ പിന്‍ (ചെറുപതക്കം) നല്‍കും.

പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ യൂണിഫോമിന്റെ ഇടതു പോക്കറ്റിനു മുകളിലായാണ് അതു ധരിക്കേണ്ടത്. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവികളും യൂണിറ്റ് തലവന്‍മാരും കണ്ടെത്തണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top