ചൈനയില്‍ തിരിച്ച് വരവ് നടത്തി കോവിഡ് വൈറസ്; പുതുതായി സ്ഥിരീകരിച്ചത് 57 പേര്‍ക്ക്

ബെയ്ജിങ്: ഉത്ഭവ കേന്ദ്രമായ ചൈനയില്‍ വീണ്ടും കോവിഡ് വൈറസ് രോഗം തിരിച്ചുവരുന്നു. 57 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിലില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡിന്റെ ചൈന കര്‍ശനമായ ലോക്ഡൗണിലൂടെയും നിരീക്ഷണത്തിലൂടെയും കോവിഡിനെ പിടിച്ചുകെട്ടിയിരുന്നു.

തെക്കന്‍ ചൈനയിലെ മാംസ -പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത 57 കേസുകളില്‍ 36 എണ്ണവും ബെയ്ജിങിലാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് മറ്റിടങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പുതുതായി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 11 പാര്‍പ്പിട സമുച്ചയങ്ങളിലെ ആളുകള്‍ക്ക് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് ബെയ്ജിങ്ങില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.

Top