കോവിഡ് ഇന്ത്യയെ അതിഭീകരമായി ബാധിച്ചു; രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ജിഡിപി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജിഡിപി നിരക്ക് ഇനിയും ഇടിയാനാണ് സാധ്യത. സര്‍ക്കാര്‍ സഹായം ഇപ്പോള്‍ നല്‍കിയതൊന്നും സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് പര്യാപ്തമല്ലെന്നും രഘുറാം രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോഴത്തെ സമീപനം മാറ്റണം.

രാജ്യത്ത് മധ്യവര്‍ഗ വിഭാഗം ചെലവിടുന്നത് കുറഞ്ഞത് വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവര്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top