കോവിഡ് വൈറസ് നിയന്ത്രണ നയങ്ങൾ; പ്രതിഷേധം ശക്തമാക്കി ഇറ്റാലിയൻ ജനത

ഇറ്റലി ;സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇറ്റലിയിൽ വൻ പ്രതിഷേധം. ഇറ്റാലിയൻ സർക്കാർ കോവിഡ് രോഗബാധയെ ചെറുക്കാൻ നടപ്പിലാക്കിയ നയങ്ങൾക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിൽ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയത്.

ഹോ​ട്ട​ലു​ട​മ​ക​ളും ബാ​റു​ട​മ​ക​ളുമായിരുന്നു പ്രേക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ അതിലേക്ക് വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നാ​ണു ഇപ്പോൾ ക​രു​തു​ന്ന​ത്. അതാണ് സമരങ്ങൾ കൂടുതൽ ആക്രമണസക്തമായതെന്നും കരുതുന്നുണ്ട്, മാത്രമല്ല പ്രതിഷേധ സമരത്തിന്റെ മറവിൽ നിരവധി കച്ചവട സ്ഥാപനങ്ങളും, ഓഫീസുകളും കൊള്ളയടിക്കപ്പെട്ടിട്ടുമുണ്ട്.

Top