കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹരിദ്വാറില്‍ ഗംഗാ സ്‌നാനം

ഡെറാഡൂണ്‍: ഹരിദ്വാറില്‍ ഗംഗ സ്‌നാനത്തിനെത്തിയത് നൂറുകണക്കിന് ആളുകള്‍. ഗംഗ ദസ്‌റയോട് അനുബന്ധിച്ച് ഞായറാഴ്ചയാണ് സ്‌നാനം നടന്നത്. മാസ്‌ക് ധരിക്കാതൊയിരുന്നു നൂറുകണക്കിന് ആളുകള്‍ നദിയിലിറങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഗംഗ ദസ്‌റ ചടങ്ങ് മാത്രമായി നടത്തുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു.

ഹരിദ്വാറിന് പുറമേ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലും നിരവധി പേര്‍ ഗംഗ സ്‌നാനത്തിനായി എത്തി. ഇവിടെയും കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടു. മാസ്‌കുകളും സാമൂഹിക അകലവും ഇല്ലാതൊയിരുന്നു ഇവിടെയും ഗംഗ സ്‌നാനം. ജനങ്ങളോട് വീടുകളില്‍ ഗംഗ ദസ്‌റ ആഘോഷിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റീവായവരെ മാത്രമാണ് ഹരിദ്വാറിലേക്ക് കടത്തിവിട്ടതെന്ന് പൊലീസ് പറഞ്ഞു.

Top