കോവിഡ് വ്യാപനം; വിജിലന്‍സ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചിടും

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചിടും. കൂടുതല്‍ പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്ത് കോവിഡ് ബാധ തുടരുകയാണ്.

ഇന്ന് മൂന്നു പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

Top