കോവിഡ്; മരണസംഖ്യ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണമെന്ന് വി.ഡി സതീശന്‍

VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മഹാമാരി വിവാദമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാറിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. കോവിഡ് വിഷയത്തില്‍ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ഒരുമിച്ച് നില്‍കേണ്ട സമയമാണ്. അല്ലെങ്കില്‍ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

കോവിഡ് മരണസംഖ്യ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണം. ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചെന്ന തെറ്റായ പരാമര്‍ശം ആരോഗ്യ മന്ത്രി പിന്‍വലിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

ഒരു പ്രഫഷനല്‍ ഡോക്ടര്‍ എന്ന നിലയിലാണ് എം.കെ. മുനീര്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ സഹകരണം വേണ്ടെന്ന നിലയിലാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മന്ത്രിക്ക് പ്രതിപക്ഷത്തിന്റെ സഹകരണം വേണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറിന് പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top