കൊവിഡ് വകഭേദം; ദക്ഷിണാഫ്രിക്ക-നെതര്‍ലന്‍ഡ് പരമ്പര ഉപേക്ഷിച്ചു

ഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊറോന വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനാല്‍ നെതര്‍ലന്‍ഡിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിച്ചു. 3 ഏകദിന മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നെതര്‍ലന്‍ഡ് ഇന്നലെ ആദ്യ മത്സരം കളിച്ചിരുന്നു.

മത്സരം മഴ മൂലം ഉപേക്ഷിച്ചു. അടുത്ത മത്സരം ഈ മാസം 28നാണ്. എന്നാല്‍, അതിനു മുന്‍പ് തന്നെ ടീം മടങ്ങും. ഇന്ത്യ എ യും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ എയ്‌ക്കെതിരെ നടക്കുന്ന ഇന്ത്യന്‍ പര്യടനം തുടരും. ആദ്യ മത്സരം മഴ മൂലം സമനിലയില്‍ പിരിഞ്ഞിരുന്നു.

പര്യടനത്തില്‍ ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടിയുണ്ട്. ഇരു ബോര്‍ഡുകളും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം, അടുത്ത മാസം തീരുമാനിച്ചിരിക്കുന്ന ഇന്ത്യന്‍ പര്യടനം മാറ്റിവെച്ചേക്കും.

 

Top