കൊവിഡ് വകഭേദം; വിദേശത്ത് നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി

ബംഗളൂരു: വിദേശത്ത് നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. അവിടെ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയാലും ഇവിടെ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കി.

നവംബര്‍ ഒന്ന് മുതല്‍ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കും. 10 ദിവസത്തിന്റെ ഇടവേളകളില്‍ തുടര്‍ പരിശോധനകള്‍ക്കും നിര്‍ദേശം നല്‍കി. വിദേശ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തിലാണ് കര്‍ണാടകം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

കൂടാതെ, കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടക, കേരള അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച്ച ക്വാറന്റിന്‍ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. അതേസമയം ബംഗ്ലൂരു ഹൊസൂര്‍ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Top