കോവിഡ് രോഗിയുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് വൈക്കം എം.എല്‍.എ. സികെ ആശ ക്വാറന്റീനില്‍

കോട്ടയം:ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച ഒരു അധ്യാപികയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വൈക്കം എം.എല്‍.എ സി.കെ ആശ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

അധ്യാപിക തന്റെ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പഠനവിവരം അന്വേഷിച്ചെത്തിയതിന്റെ രണ്ടാമത്തെ ദിവസം വിദ്യാര്‍ഥിനിയ്ക്ക് ടെലിവിഷന്‍ കൈമാറുന്ന പരിപാടിയില്‍ സി കെ ആശയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായി എഫ് ബി പോസ്റ്റില്‍ എംഎല്‍എ സൂചിപ്പിക്കുന്നു.

Top