‘കൂടുതല്‍ വാക്‌സീന്‍ ലഭ്യമാക്കണം’; ടി എന്‍ പ്രതാപന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് കൂടുതല്‍ വാക്‌സീന്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ടി എന്‍ പ്രതാപന്‍ എംപി വീണ്ടും കത്തയച്ചു. തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതല്‍ ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് എംപി പ്രധാനമന്ത്രിക്ക് നേരത്തെ കത്ത് അയച്ചിരുന്നു.

പൂരം ആഘോഷങ്ങള്‍ പരിഗണിച്ച് ജില്ലയിലേക്ക് കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ വകയിരുത്താന്‍ നടപടിയുണ്ടാകണമെന്നായിരുന്നു എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനും അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.

 

Top