രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യും; മോദി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന്‍ നല്‍കുന്നതില്‍ നിന്ന് ആരെയും ഒഴിവാക്കില്ല. വിതരണത്തിന്റെ രീതി തീരുമാനിക്കാന്‍ ദേശീയതലത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗസാധ്യത കൂടുതലുള്ളവര്‍ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുക. രാജ്യത്തെമ്പാടുമായി 28000 സംഭരണ പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വാക്സിന്‍ എത്തുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കും.

വാക്സിന്‍ വിതരണത്തിനായി സംസ്ഥാനതത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പ്രത്യേകം സമിതികളെ നിയോഗിക്കും. ഇന്ത്യയിലെ കോവിഡ് വാക്സിന്‍ പരീക്ഷണം വിവിധഘട്ടങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top