ഈ മാസം അവസാനിക്കും മുമ്പേ രാജ്യത്ത് കോവിഡ് വാക്സിൻ അനുമതി നൽകും

ൽഹി : രാജ്യത്ത് ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്‌സിന് രാജ്യത്ത് അനുമതി നല്‍കും. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. ഓക്‌സ്‌ഫേര്‍ഡ്- ആസ്ട്രസെനേക വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനും തീരുമാനമായി.അതേസമയം, നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ നടത്തും.

പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതും കുത്തിവെപ്പ് സംബന്ധിച്ച് ക്രമീകരണങ്ങളും വാക്‌സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാകും.

Top