കൊറോണ വൈറസ്‌: ജനിതക വ്യതിയാനം വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ഐസിഎംആര്‍. രണ്ടുതരത്തിലാണ് വൈറസിന് മാറ്റം സംഭവിക്കുന്നത്. ആന്റിജനിക് ഡ്രിഫ്റ്റ്, ആന്റിജനിക് ഷിഫ്റ്റ് എന്നിങ്‌നെ. യഥാര്‍ഥ വൈറസിനോട് അടുത്തു നില്‍ക്കുന്ന നേരിയ മാറ്റം മാത്രമേ ആദ്യത്തേതിലുണ്ടാകൂ. എന്നാല്‍ ആന്റിജനിക് ഷിഫ്റ്റ് സംഭവിച്ചാല്‍ വൈറസുകള്‍ക്കു പുതിയ സ്വഭാവം കൈവരും. ഇതിനു 10 വര്‍ഷത്തില്‍പരം സമയമെടുക്കാം. അതുകൊണ്ടു തന്നെ ഗവേഷണത്തിലുള്ള വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും ഐസിഎംആര്‍ പറഞ്ഞു. വൈറസിനു കാര്യമായ മാറ്റം സംഭവിക്കുന്നില്ലെന്നു മറ്റു ചില പഠനത്തിലും കണ്ടെത്തി.

‘കോവാക്‌സീന്റെ’ രണ്ടാം ഘട്ട പരീക്ഷണത്തില്‍ വൊളന്റിയര്‍മാരുടെ എണ്ണം പകുതിയാക്കി. 750 പേരില്‍ പരീക്ഷിക്കാനായിരുന്നു മുന്‍ തീരുമാനമെങ്കിലും 380 പേരില്‍ മതിയെന്നാണു പുതിയ തീരുമാനം. മൂന്നാം ഘട്ടത്തില്‍ കാല്‍ലക്ഷം പേരില്‍ പരീക്ഷണം നടത്തിയേക്കും. അതേസമയം, വൊളന്റിയര്‍മാരുടെ എണ്ണം കുറച്ചത് ട്രയല്‍ പ്രോട്ടോക്കോളിനു വിരുദ്ധമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Top