കൊവിഡ് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തിൽ തീരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.

“50 ലക്ഷം ഡോസ് ന്യായമായ ആവശ്യമാണ്. അത് എത്രയും വേഗം ലഭ്യമാക്കണം. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കി ദേശീയ തലത്തിൽ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സിൻ വാങ്ങാൻ 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കും.” മുഖ്യമന്ത്രി വ്യക്തമാക്കി.

മെയ് ഒന്ന് മുതൽ 18 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി വാക്സിൻ നൽകാനുള്ള പദ്ധതി ആലോചിക്കും. വിവിധ പ്രായക്കാർക്ക് വിവിധ സമയം അനുവദിക്കും. മറ്റ് രോഗങ്ങളുള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Top