കൊവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നു: സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ മുടങ്ങും. കേരളത്തിൽ ആവശ്യത്തിന് കോവീഷീല്‍ഡ് വാക്സീനില്ലാത്തതാണ് കാരണം. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് വാക്‌സിൻ തീര്‍ന്നു. ക്യാംപുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

ഇന്ന് അടുത്തബാച്ച് വാക്സിൻ എത്തിയാലേ നാളെ ക്യാംപുകൾ പുനരാരംഭിക്കാനാകു. രണ്ട് ലക്ഷം ഡോസ് കോവാക്സീന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയിരുന്നു. എന്നാൽ തുടര്‍ലഭ്യത സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാല്‍ ക്യാംപുകളിൽ വാക്സിനേഷനു ഉപയോഗിക്കില്ല.

Top