രാജ്യത്ത് ഇന്ന് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് ആരംഭം

ൽഹി : രാജ്യത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ നടപടിക്രമങ്ങള്‍ക്ക് ഉള്ള കോ-വിന്‍ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കും. രാജ്യമൊട്ടാകെ മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി കുത്തിവെപ്പ് കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ സംവദിക്കും. രാജ്യമൊട്ടാകെ 3006 വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്. 1.65 കോടി കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. 50 വയസിന് മുകളിലുള്ളവരും, 50 വയസിന് താഴെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

Top