കൊവിഡ് വാക്‌സിന്‍ കരിഞ്ചന്തയില്‍ വിറ്റു; ഡോക്ടറും നഴ്‌സും അറസ്റ്റില്‍

ഗാന്ധിനഗര്‍: കൊവിഡ് വാക്‌സിന്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടറും നഴ്‌സും അറസ്റ്റില്‍. റെംഡെസിവിര്‍ എന്ന വാക്‌സിന്‍ നല്‍കിയതിനാണ് ഡോക്ടറും മെയില്‍ നഴ്‌സും ഗുജറാത്തിലെ വഡോദരയില്‍ പൊലീസിന്റെ പിടിയിലായത്.

വാക്‌സിന്റെ അനധികൃത വില്‍പ്പന സംബന്ധിച്ച് പൊലീസിന് ലഭിച്ച വാട്‌സ് ആപ്പ് സന്ദേശത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഒരു ഡോസിന് 2500 രൂപ വിലയുള്ള വാക്‌സിന്‍ 6500 രൂപക്കാണ് ഡോക്ടര്‍ വിറ്റത്.

വിമല്‍ ഗാമിദ് എന്ന ഡോക്ടരെ പൊലീസ് വിളിച്ച് കെണിയിലാക്കിയായിരുന്നു അറസ്റ്റ്. ബന്ധുവിന് വാക്‌സിന്‍ വേണമെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യുകയും ഡോക്ടര്‍ നിര്‍ദേശിച്ച സ്ഥലത്തെത്തി അയാളെ കൈയോടെ പിടികൂടുകയും ചെയ്തു.

കൂടുതല്‍ ചോദ്യം ചെയ്യലിനിടെയാണ് ഡോക്ടര്‍ രാഹുല്‍ വാദന്ത് എന്ന നഴിസിന്റെ പേര് വെളിപ്പെടുത്തിയത്. വാക്‌സിന്റെ അനധികൃത വില്‍പ്പനക്ക് ഡോക്ടറെ സഹായിച്ചയാളാണ് രാഹുല്‍. ഡോക്ടറെ കുടുക്കിയതിന് സമാനമായ കെണിയിലൂടെ പൊലീസ് നഴ്‌സിനെയും പിടിച്ചു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Top