കൊവിഡ് വാക്സിന്റെ കാലി കുപ്പി വിറ്റ കേസ്; ഒരാള്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊവിഡ് വാക്സിന്റെ കാലി കുപ്പി വിറ്റ കേസില്‍ ഇന്‍ഡോറില്‍ ഒരാള്‍ അറസ്റ്റില്‍. വിജയ് നഗര്‍ പൊലീസാണ് സുരേഷ് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തത്.

വാക്സിന്‍ നല്‍കാനായി രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ കൊവിഡ് രോഗിയുടെ ബന്ധുക്കളില്‍ നിന്നും ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് ബന്ധുക്കള്‍ സുരേഷിനെ പരിചയപ്പെട്ടതെന്നും ഇയാള്‍ വാക്സിന്‍ എത്തിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പണം വാങ്ങിയ ശേഷം ഇയാള്‍ ഒരു കാലി മരുന്ന് കുപ്പിയാണ് നല്‍കിയതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

 

Top