കോവിഡ് വാക്സിൻ, രാജ്യത്ത് ആശങ്ക വേണ്ടെന്ന് അധികൃതർ

ൽഹി : രാജ്യത്ത് ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചത് 2.24 ലക്ഷം പേർ. വിപരീത ഫലം റിപ്പോർട്ട് ചെയ്തത് 447 പേർക്ക്. ഇതിൽ 3 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടായത്. അതിൽ രണ്ടു പേരും ആശുപത്രി വിട്ടു. ഒരാൾ ഋഷികേശ് എയിംസിൽ. ആരുടേയും സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ‌

നാലാഴ്ച കൊണ്ട് ഒരു കോടി ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ സൗജന്യമായി നൽകുന്നത്. രണ്ടാം ഘട്ടത്തിൽ പൊലീസ്, ഹോം ഗാർഡ്, വിവിധ സേനാവിഭാഗങ്ങൾ തുടങ്ങി ശുചീകരണ തൊഴിലാളികൾ വരെയുള്ള 2 കോടി മുന്നണിപ്പോരാളികൾക്കും സൗജന്യമായിരിക്കും.ശേഷം 50 വയസ്സിനു മുകളിലുള്ള 26 കോടി പേർക്കും 50 വയസ്സിൽ താഴെയുള്ള മറ്റു ഗുരുതരരോഗമുള്ള ഒരു കോടി ആളുകൾക്കും നൽകും. ഇതിന്റെ ചെലവു സംബന്ധിച്ചു പ്രഖ്യാപനമായിട്ടില്ല.

Top