കൊവിഡ് വാക്‌സിന്‍: കേരളം വിളിച്ച ആഗോള ടെണ്ടറില്‍ ആരും പങ്കെടുത്തില്ല

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് കേരളം ആഗോള ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പങ്കെടുക്കാന്‍ ആരുമെത്തിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയും മറ്റു മൂന്ന് വിദേശ ഏജന്‍സികളും അംഗീകരിച്ച വിദേശ വാക്‌സിനുകള്‍ കേരളത്തില്‍ എത്തിക്കാനായിരുന്നു ടെന്‍ഡര്‍ വിളിച്ചത്.

വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ പരിഹാരം കാണാന്‍ കേന്ദ്ര അനുമതിയോടെ ടെന്‍ഡര്‍ വിളിച്ചത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആഗോള ടെന്‍ഡര്‍ വിളിച്ചത്. വ്യാഴാഴ്ച ടെക്‌നിക്കല്‍ ബിഡ് തുറന്നു. എന്നാല്‍ ആരും താത്പര്യം കാണിച്ച് ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനായിരുന്നു ടെന്‍ഡര്‍ വിളിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ വിളിച്ച ആഗോള ടെന്‍ഡറുകള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top