രാജ്യത്ത് അടുത്ത ആഴ്ചമുതൽ കോവിഡ് വാക്സിൻ

ൽഹി : ഇന്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ് ബുധൻ മുതൽ നടക്കും. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ‘കോവിഷീൽഡ്’ വാക്സീനാണ് കുത്തിവയ്പു നടത്തുക.

ഒരു ഡസൻ രാജ്യങ്ങളിൽ വിതരണം തുടങ്ങിയ ഫൈസർ വാക്സീൻ ഇന്ത്യയിൽ അനുമതി തേടി അപേക്ഷ നൽകിയെങ്കിലും കടമ്പകൾ ബാക്കിയാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സീനായ കോവാക്സീന്റെ അപേക്ഷയും ഇന്നലെ വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയില്ല.

Top